ശിവഗിരി ശ്രീനാരായണ കോളേജിൽ 11 മേജർ പ്രോഗ്രാമുകളിലേയ്ക്കും 17 മൈനർ കോഴ്സുകളിലേയ്ക്കും അഡ്മിഷൻ ആരംഭിച്ചു .
FYUGP സവിശേഷതകൾ
എല്ലാ ബിരുദ പ്രോഗ്രാമുകൾക്കുമൊപ്പം വാല്യൂ ആഡഡ് കോഴ്സുകളും സ്കിൽ ഡവലപ്മെന്റ് കോഴ്സുകളും പഠിക്കുന്നതിനുള്ള അവസരം. വൈവിധ്യമാർന്ന സ്പെഷ്യലൈസേഷനുകളും ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി , മലയാളം എന്നീ ഭാഷകളിൽ AEC കോഴ്സുകൾ. ഇന്റർ ഡിസിപ്ലിനറി മേജർ കോഴ്സുകൾ. വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച് മൈനർ വിഷയങ്ങൾ ഓൺലൈൻ പോർട്ടൽ വഴി തിരഞ്ഞെടുക്കാൻ ഉള്ള അവസരം . വിദ്യാർഥികൾക്ക് കോളേജ് ബാസ്കറ്റ് പരിശോധിച്ച് എട്ട് സെമസ്റ്ററുകളുടെയും വൈവിധ്യം മനസിലാക്കി അഡ്മിഷൻ എടുക്കുന്നതിനുള്ള അവസരം. ഫാസ്റ് ട്രാക്ക് സംവിധാനം ഉപയോഗിച്ച് വിദ്യാർഥികൾക്ക് 5 സെമസ്റ്റർ (2.5 വർഷം) കൊണ്ട് ഡിഗ്രിയും 7 സെമസ്റ്റർ (3 .5 വർഷം) കൊണ്ട് ഓണേഴ്സ് ബിരുദവും നേടാവുന്നതാണ്. ഓണേഴ്സ് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് കേവലം ഒരു വർഷം കൊണ്ട് ബിരുദാനന്തര ബിരുദം കരസ്ഥമാക്കാവുന്നതാണ്. ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് ബിരുദാനന്തര ബിരുദം ഇല്ലാതെ(UGC മാനദണ്ഡങ്ങൾക്ക് വിധേയമായി ) തന്നെ ഗവേഷണ പഠനത്തിനും നെറ്റ് പരീക്ഷക്കും യോഗ്യത ഉണ്ടായിരിക്കുന്നതാണ്. ആദ്യ രണ്ട് സെമസ്റ്ററുകൾക്ക് ശേഷം വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിച്ച മേജർ/മൈനർ മാറാൻ ഉള്ള അവസരം.അക്കാഡമിക് തൊഴിൽ നൈപുണ്യം വികസിപ്പിക്കാൻ ‘സമ്മർ ഇന്റേൺഷിപ്പ് ’. ഹൈബ്രിഡ് മോഡിൽ പഠനം നടത്താൻ ഓരോ വിദ്യാർഥിക്കും അവസരം. കാര്യക്ഷമമായ പരീക്ഷ സമ്പ്രദായം.